തിരുവനന്തപുരം- നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി ദേവ് അറസ്റ്റില്‍. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് നടപടി. മരിക്കുന്നതിന് മുമ്പ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രിയങ്കയെ മര്‍ദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു.പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് കാരണം മാനസിക - ശാരീരിക പീഡനമെന്നാണ് ഉണ്ണിക്കെതിരായ കേസ്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഉണ്ണി രാജന്‍ പി ദേവിനെ അറസ്റ്റ് ചെയ്തത്.