സി.ബി.എസ്.ഇ പത്താം ക്ലാസ്സ്: മൂല്യനിര്‍ണയത്തില്‍ തട്ടിപ്പ് അസാധ്യം

അബുദാബി- സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ടാബുലേഷന് സ്വീകരിച്ച നടപടിക്രമങ്ങളില്‍ ഒരു തരത്തിലുള്ള തട്ടിപ്പിനും സാധ്യമല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ മികച്ച പ്രകടനം ആസ്പദമാക്കിയാണ് ഫലപ്രഖ്യാപനം ഉണ്ടാകുക. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മാര്‍ക്ക് ബോര്‍ഡിന് സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയമുണ്ട്.
ഒരു പിഴവും ഉണ്ടാകാത്ത വിധമാണ് മൂല്യനിര്‍ണയ രീതിയെന്ന് ജെംസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലളിത സുരേഷ് പറഞ്ഞു.
കുട്ടികള്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കാനോ കുറക്കാനോ ഒന്നും കഴിയില്ല. മഹാമാരിക്കാലത്ത് വളരെ നീതിപൂര്‍വകമായ വിലയിരുത്തലിലൂടെയാണ് പരീക്ഷ ഒഴിവാകുന്ന വിധം കാര്യങ്ങള്‍ നടപ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു.

 

Latest News