മസ്‌കത്ത്- ഒമാനിലെ പന്ത്രണ്ടാം തരം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ മേയ് 26 മുതല്‍. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലെ 12 ാം തരം വിദ്യാര്‍ഥികള്‍, ജനറല്‍ എജ്യുക്കേഷന്‍ ഡിപ്ലോമ വിഭാഗം അധ്യാപകര്‍, പരീക്ഷാ കമ്മിറ്റി അംഗങ്ങള്‍, പരീക്ഷാ നിരീക്ഷണ വിഭാഗം, പരീക്ഷാ മൂല്യനിര്‍ണയ കേന്ദ്രം ജീവനക്കാര്‍, കറക്ഷന്‍ സെന്റര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് വാക്‌സിനേഷന്‍.