ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം ശൈഖ ഷംസ ബിന്‍ത് മാജിദ് നിര്യാതയായി

ഉമ്മുല്‍ഖുവൈന്‍- രാജകുടുംബാംഗം ശൈഖ ഷംസ ബിന്‍ത് മാജിദിന്റെ മൃതദേഹം ഖബറടക്കി. പരേതനായ ശൈഖ് റാഷിദ് ബിന്‍ അഹമദ് അല്‍ മുഅല്ലയുടെ പത്‌നിയും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, അബ്ദുല്ല  ബിന്‍ റാഷിദ്, അലി ബിന്‍ റാഷിദ്, മര്‍വാന്‍ ബിന്‍ റാഷിദ് അല്‍ മുഅല്ല എന്നിവരുടെ മാതാവുമാണ്.

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി എന്നിവരും  ഉന്നതോദ്യോഗസ്ഥരും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു.

 

Latest News