Sorry, you need to enable JavaScript to visit this website.

ഗാസയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു

ദോഹ- ഗാസക്കെതിരെ ഇസ്രായേല്‍ നടത്തിയ പതിനൊന്ന് ദിവസം നീണ്ട ആക്രമണങ്ങളില്‍ ഓഫീസ് കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ഖത്തര്‍ റെഡ് ക്രസന്ററ് സൊസൈറ്റി.

യുദ്ധത്തില്‍ പരുക്കേറ്റ കുടുംബങ്ങള്‍ക്ക് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് ഭക്ഷണവും മറ്റു അവശ്യ സാധനങ്ങളുമായി ഖത്തര്‍ റെഡ് ക്രസന്ററ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായത് .

അറുനൂറിലേറെ കുടുംബങ്ങള്‍ക്ക് ഇന്നലെ ഭക്ഷണക്കിറ്റുകളും മറ്റു അടിയന്തിര സഹായങ്ങളുമെത്തിച്ചതായി റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഫലസ്തീന്‍ പൊതുജനാരോഗ്യ മന്ത്രാലയം, മറ്റു അന്താരാഷ്ട്ര സംഘടന പ്രതിനിധികള്‍ എന്നിവരോടൊപ്പം യുദ്ധത്തില്‍ കാര്യയമായ നാശ നഷ്ടങ്ങള്‍ സംഭവിച്ച ആരോഗ്യ കേന്ദ്രങ്ങളും സര്‍വീസ് സെന്ററുകളും സന്ദര്‍ശിച്ച് പുനരധിവാസ പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്

Latest News