അബുദാബി- ആറു രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അബുദാബി നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കുന്ന ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതോടെ 29 രാജ്യങ്ങളില്‍നിന്ന് യു.എ.ഇ തലസ്ഥാനത്ത് എത്തുന്നവര്‍ക്ക് അബുദാബി എയര്‍പോര്‍ട്ടില്‍ നടത്തുന്ന പി.സി.ആര്‍ ടെസ്റ്റ് മാത്രം മതി.
അസര്‍ബൈജന്‍, ഭുട്ടാന്‍, ബ്രെൂണൈ, ചൈന, ക്യൂബ, ജര്‍മനി, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോംഗ്, ഐസ് ലാന്‍ഡ്, ഇസ്രായില്‍, ജപ്പാന്‍, കിര്‍ഗിസ്ഥാന്‍, മൗറീഷ്യസ്, മാള്‍ഡോവ, മൊറോക്കോ, ന്യൂ സിലാന്‍ഡ്, പോര്‍ച്ചുഗല്‍, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തയ് വാന്‍, തജിക്കിസ്ഥാന്‍, യു.കെ, അമേരിക്ക, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഗ്രീന്‍ ലിസ്റ്റിലുള്ളത്.
ജര്‍മനി, ്അസര്‍ബൈജന്‍, കിര്‍ഗിസ്ഥാന്‍, സ്‌പെയിന്‍, മാള്‍ഡോവ എന്നീ രാജ്യങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. നേരത്തെയുള്ള പട്ടികയില്‍നിന്ന് ഒരു രാജ്യത്തേയും ഒഴിവാക്കിയിട്ടുമില്ല.
പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്നുളളവര്‍ക്ക് വിമാനം കയറുന്നതിനുമുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അബുദാബിയില്‍ പത്ത് ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്.
അതേസമയം, ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വലിക്ക് ജൂണ്‍ 14 വരെ നീട്ടിയിട്ടുണ്ട്.