പല്‍ഘര്‍- കോവിഡ് പരിശോധനക്കായി സ്രവമെടുക്കുന്നതിനിടെ സ്ത്രീയുടെ മൂക്കിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറേയും ആശുപത്രി ജീവനക്കാരേയും കൈകാര്യം ചെയ്തു.
മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം. സ്ത്രീയുടെ നിരവധി ബന്ധുക്കള്‍ക്കെതിരെ കേസെടുത്തതായി വിറാര്‍ പോലീസ് അറിയിച്ചു.
ആര്‍ടി-പിസിആര്‍ ടെസ്റ്റിനായി സ്രവമെടുക്കുന്നതിനിടെ സ്വാബ് സ്റ്റിക്കിന്റെ ഒരു കഷണം മൂക്കില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പാരാമെഡിമെഡിക്കല്‍ ജീവനക്കാരെ അസഭ്യം പറയുന്നതിനിടെ സ്ഥലത്തെത്തിയ ഡോക്ടര്‍ക്കും മര്‍ദനമേല്‍ക്കുകയായിരുന്നു.
സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. സ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടത്തുവെന്ന് അറിയിച്ചുവെങ്കിലും പോലീസ് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.