Sorry, you need to enable JavaScript to visit this website.

വിമര്‍ശിക്കുന്ന പെണ്ണുങ്ങളും എന്തുകൊണ്ട് മമ്മൂക്ക എന്നു വിളിക്കുന്നു

കോഴിക്കോട്- നടി പാര്‍വതി തുടക്കം കുറിച്ച കസബ വിവാദത്തില്‍ നടനും സംവിധായകനുമായ ജോയ് മാത്യു നടത്തിയ പ്രതികരണം ഏറെ വായിക്കപ്പെടുന്നു. മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ അദ്ദേഹത്തെ മമ്മൂക്ക എന്ന് വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് തോന്നുന്നില്ല. മറിച്ച് അവരുടെയുള്ളില്‍ കിടക്കുന്ന മമ്മൂക്ക എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണെന്ന് ജോയ് മാത്യൂ പറഞ്ഞു.
അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും മിസ്റ്റര്‍ മമ്മൂട്ടി എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്. അതല്ലേ അതിന്റെയൊരു അന്തസ് -ജോയ് മാത്യു ചോദിച്ചു. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താന്‍ കണ്ടിട്ടില്ലെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ' മമ്മുക്ക മമ്മുക്ക' എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു ? അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും 'മിസ്റ്റര്‍ മമ്മുട്ടി 'എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്
അതല്ലെ അതിന്റെയൊരു അന്തസ്സ്  വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശിക്കുന്നതെങ്കില്‍  ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?

 

Latest News