സഹപ്രവര്‍ത്തകനെ കുത്തിക്കൊന്ന ഏഷ്യക്കാരന് 10 വര്‍ഷം തടവ്

അജ്മാന്‍ - മദ്യപിച്ച് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ഏഷ്യന്‍ തൊഴിലാളിക്ക് അജ്മാന്‍ ക്രിമിനല്‍ കോടതി 10 വര്‍ഷത്തെ തടവ് വിധിച്ചു. കൊല്ലപ്പെട്ടയാളുടെ ആശ്രിതര്‍ക്ക് 2 ലക്ഷം ദിര്‍ഹം ദിയാധനവും നല്‍കണം.
22 വയസുകാരനെയാണ് 26 കാരനായ പ്രതി കൊലപ്പെടുത്തിയത്.
മദ്യപിച്ച് ലക്കുകെട്ട രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പിന്നീട് അടിപിടിയിലെത്തുകയും ചെയ്തു.  തുടര്‍ന്ന് പ്രതി കത്തിയെടുത്ത് യുവാവിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. മദ്യപിച്ചതിന് ഒരു മാസത്തെ തടവുകൂടി കോടതി വിധിച്ചിട്ടുണ്ട്. ഇതിന് ശേഷം ഇയാളെ നാടുകടത്തും.

 

Latest News