ഗുവാഹതി- അതിഥി തൊഴിലാളികളെയും കൊണ്ടുപോയ കേരള ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍. ഏജന്റുമാര്‍ കബളിപ്പിച്ചതിനാല്‍ 400ഓളം ബസുകളാണ് അസമില്‍ കുടുങ്ങിക്കിടക്കുന്നത്. പത്ത് ദിവസം സമയം നല്കിയ സര്‍ക്കാര്‍, അല്ലെങ്കില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഡീസലടിക്കാനുള്ള പണം പോലും കൈയിലില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് കൂടുതലും. തങ്ങളുടെ കൈയില്‍ ഭക്ഷണത്തിന് പോലും പണമില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുമായി യാത്ര തിരിച്ചതാണ് ഈ ബസുകള്‍.