ബോഡി ഷെയിമിങ്ങിനെതിരെ കിടിലന്‍  മറുപടി നല്‍കിയ അഭിരാമിയ്ക്ക് കയ്യടി 

എലത്തൂര്‍- തനിക്കെതിരെ നടന്ന ബോഡി ഷെയിമിങ്ങിനെതിരെ ശക്തമായ മറുപടിയുമായി നടി അഭിരാമി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അഭിരാമിയുടെ പ്രതികരണം. 'വിവാഹം കഴിച്ച് കുടുംബമായതോടെ പുതിയ മാറ്റങ്ങള്‍ വന്നുതുടങ്ങി, വയസാകുന്നത്‌പോലും ശരീരം അറിയിക്കുമെന്ന് അഭിരാമി' എന്ന തലക്കെട്ടോടുകൂടി തുടങ്ങുന്ന വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന ഫോട്ടോകളാണ് അഭിരാമിയെ ചൊടിപ്പിച്ചത്. വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന രണ്ടു ഫോട്ടോകള്‍ കൊണ്ട് എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. കാരണം രണ്ടിലും ഒരേപോലത്തെ കോണ്‍ഫിഡന്‍സ്, ഒരേപോലത്തെ സ്‌മൈല്‍, ഒരേപോലത്തെ പച്ച ഡ്രസ്സ്, പിന്നെ ഇയാള്‍ ഉദ്ദേശിച്ച മാറ്റം എന്താണ് ? മൈ... മുടി എന്നാണ് അഭിരാമി പ്രതികരിക്കുന്നത്.ഒട്ടേറെപ്പേരാണ് അഭിരാമിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. അഭിരാമിയുടെ മറുപടി കയ്യടി നേടുകയാണ്.
സൈബറിടങ്ങളില്‍ സെലിബ്രിറ്റികള്‍ ബോഡി ഷെയിമിങ്ങിന് ഇരയാകുന്നത് സര്‍വസാധാരണമായി മാറുകയാണ്. സോഷ്യല്‍മീഡിയയില്‍ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ക്കു അശഌല കമന്റുകള്‍ ഇടുന്ന പ്രവണത കൂടി വരികയാണ്. മിക്കവരും ഇതിന് ചുട്ടമറുപടി നല്‍കാറുമുണ്ട്. ഇത്തരത്തില്‍ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച തന്റെ ചിത്രത്തിനു താഴെയായിരുന്നു ഒരാള്‍ അശല്‍ല കമന്റുമായി എത്തിയത്. സംഭവം വിവാദമായതോടെ ഒടുവില്‍ അയാള്‍ കമന്റ് ഡിലീറ്റ് ചെയ്ത് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു
 

Latest News