ന്യൂദല്‍ഹി- ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശയാത്ര തടയപ്പെടുമെന്ന ആശങ്കതള്ളി കേന്ദ്രസര്‍ക്കാര്‍. ലോകത്ത് ഇതുവരെ അംഗീകരിച്ചതില്‍ മികച്ച വാക്‌സിനുകളിലൊന്നാണ് കോവാക്‌സിനെന്നും ഇത് കുത്തിവെച്ചവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്താന്‍ ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
ഒമ്പത് രാജ്യങ്ങള്‍മാത്രമാണ് കോവാക്‌സിന് അംഗീകാരം നല്‍കിയതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യാത്രാവിലക്കുണ്ടാകുമെന്ന ആശങ്ക തള്ളിക്കൊണ്ട് കേന്ദ്രത്തിന്റെ വിശദീകരണം.
![]() |
സൗദിയില്‍ വിസിറ്റ് വിസയിലുള്ളവര്‍ക്ക് വാക്‌സിന്‍; വിശദീകരണവുമായി ആരോഗ്യമന്ത്രാലയം |
ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയില്‍ കോവാക്‌സിന്‍ ഇടം നേടിയിട്ടില്ല. വാക്‌സിനുമായി ബന്ധപ്പെട്ട് ഭാരത് ബയോടെകില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. അതേസമയം, സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് 130 രാജ്യങ്ങള്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.
![]() |
പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ ഇപ്പോള്‍ ചേരാം, വിശദാംശങ്ങള്‍ |
കോവിഷീല്‍ഡിനെക്കാള്‍ ഫലപ്രദമാണ് കോവാക്‌സിനെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. 12-18 പ്രായക്കാരില്‍ കോവാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
സൗദിയിലെത്തിയാല്‍ ക്വാറന്റൈന്‍ ഒഴിവാക്കപ്പെടുന്നവരില്‍ കോവാക്‌സിന്‍ എടുത്തവരെ ഉള്‍പ്പെടുത്തിയില്ല. ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരിലുള്ള ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനിക്ക കുത്തിവെപ്പെടുത്തവര്‍ക്ക് അര്‍ഹതയുണ്ട്.
ആസ്ട്രസെനിക്ക, ഫൈസര്‍, മോഡേര്‍ണ എന്നിവയുടെ രണ്ട് ഡോസും ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസുമാണ് സൗദി അംഗീകരിച്ച വാക്‌സിനുകള്‍.
സൗദി നിര്‍ദേശിക്കുന്ന തരത്തിലുള്ള കുത്തിവെപ്പെടുക്കാത്തവര്‍ക്കും തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ എന്ന് കാണിക്കാത്തവര്‍ക്കും ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.