മലയാളി വ്യവസായി ഖത്തറില്‍ നിര്യാതനായി

ദോഹ - ടാര്‍ജറ്റ് ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ബി. ഗോപകുമാർ ഖത്തറില്‍ നിര്യാതനായി. അമ്പലപ്പുഴ സ്വദേശിയാണ്. 62 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

നാല് ദിവസമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.   25 വര്‍ഷമായി ഖത്തറില്‍ ബിസിനസ് ചെയ്ത് വരികയാണ്.

കലയാണ് ഭാര്യ, നിഖില്‍ (ദോഹ) മകനും നിമിഷ (ജനീവ) മകളുമാണ്.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Latest News