മുംബൈ- ഭര്‍ത്താവ് കേരളത്തില്‍ പരിശീലനത്തിനു പോയ സമയത്ത് സഹപ്രവര്‍ത്തകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.
ദമ്പതികളോടൊപ്പം ഫ്ളാ റ്റ് ഷെയര്‍ ചെയ്ത് താമസിച്ചിരുന്ന അവിവാഹിതനായ ഉദ്യോസ്ഥനാണ് അറസ്റ്റിലായത്.
മദ്യപിച്ച ശേഷമാണ് തന്റെ മുറിയില്‍ കയറിയതെന്നും തലയ്ക്ക് മസാജ് ചെയ്യാമെന്ന് പറഞ്ഞാണ് പീഡിപ്പിച്ചതെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ആത്മഹത്യ ചെയ്ത് കുറ്റം ഭര്‍ത്താവില്‍ കെട്ടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കഴിഞ്ഞ മാസം നടന്ന സംഭവം യുവതി ആരോടും പറഞ്ഞിരുന്നില്ല. ധൈര്യം സംഭരിച്ച് കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിനോട് വെളിപ്പെടുത്തിയതും പരാതി നല്‍കിയതുമെന്ന് പോലീസ് പറഞ്ഞു.
സൗദിയില്‍ വിസിറ്റ് വിസയിലുള്ളവര്‍ക്ക് വാക്‌സിന്‍; വിശദീകരണവുമായി ആരോഗ്യമന്ത്രാലയം |
കഴിഞ്ഞ വര്‍ഷമാണ് ദമ്പതികളും യുവാവും ചേര്‍ന്ന് മുംബൈയിലെ കൊളാബ പ്രദേശത്ത് അപ്പാര്‍ട്‌മെന്റ് വാടകക്കെടുത്തത്.
ഏപ്രില്‍ 29-ന് തനിക്ക് പ്രമോഷന്‍ ലഭിച്ച കാര്യം യുവതിയോട് പറഞ്ഞ പ്രതി ദുബായില്‍നിന്ന് കിട്ടിയ ചോക്ലേറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം തന്റെ ബെഡ് റൂമിലേക്ക് പോയ യുവതി തലവേദനക്കുള്ള ഗുളിക കഴിച്ചു. അല്‍പസമയം കഴിഞ്ഞ ശേഷം മുറിയിലേക്ക് കയറിയ പ്രതി തലവേദന മാറാന്‍ മസാജ് ചെയ്യാമെന്ന് പറഞ്ഞ ശേഷം പീഡിപ്പിക്കുകയായിരുന്നു. ആരോടെങ്കലും പറഞ്ഞാല്‍ സ്വയം വെടിവെച്ചു മരിക്കുമെന്നും ഭര്‍ത്താവിനെ കുറ്റവാളിയാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ആലോിച്ച യുവതി പിന്നീട് ഫോണില്‍ ഭര്‍ത്താവിനോട് വിവരം പറയുകയായിരുന്നു. ഭര്‍ത്താവ് കേരളത്തില്‍നിന്ന് മടങ്ങി എത്തിയശേഷം കഴിഞ്ഞ ദിവസമാണ് നേവല്‍ പോലീസില്‍ പരാതി നല്‍കിയത്.
മൂരികളുടെ ചിത്രവുമായി പി.വി. അന്‍വര്‍; കയറുപൊട്ടിക്കുന്ന എരുമെയന്ന് അബ്ദുറബ്ബ് |






