വാക്സിൻ രണ്ടാം ഡോസ് വൈകുന്നതിൽ ക്ഷമ ചോദിച്ച് സൗദി ആരോഗ്യമന്ത്രാലയം

റിയാദ്- കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് നിശ്ചിത വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂവെന്നും ഇക്കാര്യത്തില്‍ സൗമ്യതയോടെ ക്ഷമ ചോദിക്കുന്നുവെന്നും ആരോഗ്യമന്ത്രാലയം. രാജ്യത്ത് എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കുകയെന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനുള്ള നടപടികളാണിപ്പോള്‍ നടന്നുവരുന്നത്. 
രണ്ടാം ഡോസ് ആവശ്യപ്പെട്ട് വിളിക്കുന്ന 60 വയസ്സിന് താഴെയുള്ളവരോട് ക്ഷമ ചോദിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഹെല്‍പ് ഡെസ്‌കിലുള്ളവര്‍ക്കുള്ള നിര്‍ദേശം. രണ്ടാം ഡോസിന്റെ തിയ്യതി ഓരോ മൂന്നു മണിക്കൂറിനുള്ളിലും ഡിലീറ്റ് ചെയ്യുകയാണിപ്പോള്‍ ചെയ്യുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ മന്ത്രാലയം ആവശ്യപ്പെടുമ്പോള്‍ എല്ലാവരും അപോയിന്‍മെന്റ് എടുക്കണം. മന്ത്രാലയം ഓര്‍മിപ്പിച്ചു.
60 വയസ്സിന് മുകളിലുള്ളവര്‍, ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍, അവയവം മാറ്റിവെച്ചവര്‍, അമിതവണ്ണമുള്ള രോഗികള്‍ എന്നവര്‍ക്കാണ് രണ്ടാം ഡോസ് നല്‍കുന്നത്.


ഭര്‍ത്താവ് കേരളത്തില്‍; തലവേദന മാറ്റാന്‍ പോയി യുവതിയെ പീഡിപ്പിച്ചു

 

Latest News