ഗായിക കെ.എസ്. ചിത്രക്ക് ഹരവരാസനം പുരസ്‌കാരം

തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ഗായിക കെ.എസ്.ചിത്രയ്ക്ക്. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രശസ്തി വാനോളമെത്തിച്ച പ്രതിഭാധനര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ഹരിവരാസനം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
2012ലാണ് ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കെ.ജെ.യേശുദാസിനായിരുന്നു ആദ്യ പുരസ്‌കാരം. ജയന്‍ (ജയവിജയ), പി.ജയചന്ദ്രന്‍, എസ്.പി.ബാലസുബ്രഹ്മണ്യം, എം.ജി.ശ്രീകുമാര്‍, ഗംഗൈ അമരന്‍ എന്നിവര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

Latest News