Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 845 പേര്‍ പിടിയില്‍

ദോഹ- ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 849 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് മൂന്നു പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. അബ്ദുല്ല ഖാലിദ് അല്‍ ഹമ്മാദി, മുഹമ്മദ് സാരി, ഗെന്റ കട്ടല്‍ എന്നിവരാണ് അറസ്റ്റിലായത്.

വളരെ ഗുരുതരമായ സാമൂഹ്യ പ്രതിസന്ധിയാണിത്. ഹോം ക്വാറന്റൈനില്‍ കഴിയുന്ന രോഗമുള്ളവര്‍ പുറത്തിറങ്ങുന്നത് സാമൂഹ്യ വ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ഇത്തരം നിയമ ലംഘനങ്ങളെ വളരെ ഗുരുതരമായാണ് കണക്കാക്കുന്നത്. നിയമം ലംഘിക്കുന്നവരെ സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ പിടികൂടുകയും അവരുടെ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിച്ചും നിയമലംഘനം കുറച്ചുകൊണ്ടുവരാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും തടവുമാണ് ശിക്ഷ.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 581 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 77 പേര്‍, കോര്‍ണിഷിലും പാര്‍ക്കുകളിലും കൂട്ടം കൂടിയതിന് 179 പേര്‍, മൊബൈലില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 5 പേര്‍ എന്നിങ്ങനെയാണ് ഇന്നലെ പോലീസ് പിടികൂടിയ മറ്റു ലംഘനങ്ങള്‍

പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ് .

രാജ്യത്തിന്റേയയും ജനങ്ങളുടേയും സുരക്ഷയുമായയി ബന്ധപ്പെട്ടതിനാല്‍ കോവിഡ് പ്രോട്ടോക്കോല്‍ ലംഘനങ്ങളെ വളരെ ഗുരുതരമായാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്.

Latest News