Sorry, you need to enable JavaScript to visit this website.

വാക്സിനെടുത്തവർക്ക് വിമാന യാത്രാ നിയന്ത്രണങ്ങള്‍ നീക്കി കൂടുതല്‍ രാജ്യങ്ങള്‍

മഡ്രീഡ്- കോവിഡ് വാക്‌സിനെടുത്ത എല്ലാ യാത്രക്കാര്‍ക്കും ജൂണ്‍ ഏഴു മുതല്‍ രാജ്യത്തേക്ക് പ്രവേശന അനുമതി നല്‍കാന്‍ സ്‌പെയിന്‍ തീരുമാനിച്ചു. കോവിഡ് പൂര്‍ണമായും പ്രതിസന്ധിയിലാക്കിയ വ്യോമയന വ്യവസായത്തെ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം.

കോവിഡ് രണ്ടാം തരംഗത്തിനിടയിലും കൂടുതല്‍ രാജ്യങ്ങള്‍ വിമാന യാത്രക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നത് വ്യോമയാന രംഗത്ത് വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്.


വാക്‌സിനെടുത്ത എല്ലാവരേയും അവരുടെ കുടുംബങ്ങളേയും ജൂണ്‍ ഏഴു മുതല്‍ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മഡ്രീഡില്‍ ഇന്‍ര്‍നാഷണല്‍ ടൂറിസം മേളയില്‍ പറഞ്ഞു. എല്ലാ രാജ്യക്കാരേയും പ്രവേശിപ്പിക്കുമെന്നും ഒരു രാജ്യത്തിനും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് യാത്രക്കാരെ സ്‌പെയിനില്‍ അവധിക്കാലം ചെലവഴിക്കാന്‍ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെയ് 24 മുതലാണ് ബ്രീട്ടീഷ് ടൂറിസ്റ്റുകളെ സ്വീകരിച്ചു തുടങ്ങുക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടിവരുമോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.ബ്രട്ടീഷുകാരില്‍നിന്നാണ് സ്‌പെയിനില്‍ ഏറ്റവും വലിയ ടൂറിസം വരുമാനം.


അതേസമയം, സ്‌പെയിനില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനു പുറമെ ക്വാറന്റൈനും നിര്‍ബന്ധമാണ്.


പശുക്കളെ കശാപ്പ് ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍, അഞ്ച്‌പേര്‍ക്കായി തിരച്ചില്‍

ലീഗ് തീരുമാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, കയ്യടിച്ച് അണികള്‍

 

Latest News