പശുക്കളെ കശാപ്പ് ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍, അഞ്ച്‌പേര്‍ക്കായി തിരച്ചില്‍

ന്യൂദല്‍ഹി-  ദല്‍ഹിക്കു സമീപം  റാന്‍ഹോളയില്‍ പശുക്കളെ അറുത്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംബാലില്‍ നിന്നുള്ള ഷാനു (23), ഷംലി സ്വദേശികളായ തന്‍ജിം (23), മുഹ്‌സിന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന്  ഡിസിപി പര്‍വീന്ദര്‍ സിംഗ് പറഞ്ഞു.

റാന്‍ഹോളയില്‍ കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

ദല്‍ഹിയിലെ ഉത്തം നഗറില്‍ താമസിക്കുന്ന ഷാനുവിന് നേരത്തെ  ക്രിമിനല്‍ ബന്ധമുണ്ട്. തന്‍ജീമും മുഹ്‌സിനും നംഗ്ലി ഡയറിയിലായിരുന്നു താമസം.  ഒരു വാഹനവും ചില കത്തികളും കണ്ടെടുത്തതായും പോലീസ്  പറഞ്ഞു. സംഘത്തില്‍ എട്ട് പേരുണ്ടെന്നും ബാക്കി അഞ്ചുപേര്‍ക്കായി തിരിച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ദല്‍ഹിയിലും പുറത്തും  പശുക്കളെ അറുക്കുന്ന ഏതാനും സംഘങ്ങള്‍ സജീവമാണെന്ന് പറയുന്നു.
ഇവര്‍ ഒരു ശൃംഖലയായാണ് പ്രവര്‍ത്തിക്കുന്നത്. കന്നുകാലികളെ കണ്ടെത്തുന്നതിന് പ്രത്യേകം ആളുകളുണ്ട്, തുടര്‍ന്ന് അവയെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുവന്ന് കശാപ്പ് ചെയ്യുന്നു. തുടര്‍ന്ന് മാംസം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നുവെന്നും പോലീസ് പറഞ്ഞു.  മേവാത്ത് മുതല്‍ മീറത്ത് വരെ പശുക്കളെ കശാപ്പ് ചെയ്യുന്ന സംഘങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.

 

Latest News