കോവിഡ് മാറിയ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ - കോവിഡ് മാറിയ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി ഏങ്ങണ്ടിയൂര്‍  മണപ്പാട് ഐ.വി. കെട്ടിന് കിഴക്ക് പൊന്നറമ്പില്‍ പ്രസന്നന്‍ (65), ഭാര്യ ഗീത (58) എന്നിവരാണ് മരിച്ചത്. വീട്ടുവളപ്പിലെ മാവിലാണ് ഇന്നലെ രാവിലെ 8.30 ഓടെ ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോവിഡ് ബാധിതരായിരുന്ന ഇരുവരും ഒരാഴ്ച മുന്‍പ് നെഗറ്റീവായിരുന്നു.
പ്രസന്നന് വൃക്കസംബന്ധമായ അസുഖമുള്ളതിനാലും ശാരീരിക അവശതയുള്ളതിനാലുമാണ് മരിക്കുന്നത് എന്ന് പറഞ്ഞുള്ള ആത്മഹത്യ കുറിപ്പ്  ലഭിച്ചതായി വാടാനപ്പള്ളി പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ മകന്‍ എഴുന്നേറ്റപ്പോള്‍ അച്ഛനെയും അമ്മയേയും കാണാതായതോടെ വീടിനു പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇരുവരും തൂങ്ങിമരിച്ചു നില്‍ക്കുന്നത് കണ്ടത്. വാടാനപ്പള്ളി പോലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: പ്രജിഷ, പ്രജീഷ് (ഷാപ്പ് മാനേജര്‍) മരുമകന്‍: ഷിനോജ്.

 

 

 

Latest News