കൊല്ലം- കൊട്ടാരക്കര ഓടനാവട്ടം വിലയന്തൂരില്നിന്നു കഴിഞ്ഞ ദിവസം രാത്രി മുതല്‍ വീട്ടില്‍നിന്നു കാണാതായ സുധീഷ് (14) എന്ന കുട്ടിയുടെ മൃതദേഹം മൈലാടുംപാറ ക്വാറിയില്‍നിന്നു കൊല്ലം ജില്ലാ ഫയര്‍ ആന്‍ഡ് റെസ്ക്യു സ്ക്യൂബാ ടീം കണ്ടെത്തി. ഇന്നലെ വൈകിട്ട് വീട്ടില്‍നിന്നു വഴക്കിട്ടിറങ്ങിയ കുട്ടി വീട്ടില്‍ എത്താന്‍ വൈകിയതിനാല്‍ തൊട്ടടുത്തുള്ള പാറ ക്വാറിയിലോ സമീപത്തു കൂടി ശക്തമായി ഒഴുകുന്ന തോട്ടിലേക്കോ എടുത്തു ചാടിയിരിക്കാമെന്ന നിഗമനത്തില്‍ കൊട്ടാരക്കര അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയും റെസ്ക്യൂ ടീം എത്തി തിരച്ചില്‍ നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായിരുന്നില്ല.
പിന്നീട് സേനാംഗങ്ങള്‍ റബര്‍ ഡിങ്കിയും സ്കൂബാ സെറ്റുമായി വെള്ളത്തിലേക്ക് ഊളിയിടുകയും മിനിട്ടുകള്‍ക്കുള്ളില്‍ 35 അടി ആഴത്തില്‍നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു.






