Sorry, you need to enable JavaScript to visit this website.

എൻഡോമെട്രിയോസിസ്, സ്ത്രീകൾക്കിടയിലെ വില്ലൻ രോഗം

ഗർഭാശയത്തിന് പുറത്ത് ഇൻഡോമെട്രിയൽ പോലുള്ള കലയുടെ (ഗ്രന്ഥികളും സംയോജക കലയും) സാന്നിധ്യം ഉണ്ടാകുന്നതാണ് എൻഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ നിർവചനം. ഇത് മൂലം ഗുരുതരമായ വീക്കം, തഴമ്പ് പോലുള്ള കലകൾ എന്നിവ ഉണ്ടാകുകയും ഇത് സ്ത്രീകളുടെ വസ്തി പ്രദേശത്തെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. അണ്ഡാശയം, ഗർഭാശയം, ഫിലോപ്പിയൻ നാളികൾ, വസ്തി പ്രദേശത്തെ കലകൾ എന്നിവയെ ബാധിക്കുന്ന ഒരു പ്രത്യുൽപാദന സംവിധാനത്തിലെ രോഗമാണ് എൻഡോമെട്രിയോസിസ്. കുടൽ, മൂത്രാശയം, അപ്പെൻഡിക്‌സ് എന്നിവ കൂടാതെ വിദൂര അവയവമായ ശ്വാസകോശം പോലുള്ളവയിലും ഈ രോഗം കണ്ടുവരുന്നു. ആർത്തവ ചക്രത്തിലെ ഹോർമോൺ മാറ്റങ്ങൾ ക്രമംതെറ്റിയ എൻഡോമെട്രിയൽ കലകളെ ബാധിക്കുന്നു. ഈ കലകൾ വളരുകയും കഠിനമാകുകയും പൊട്ടിപ്പോകുകയും ചെയ്യുമെന്നതാണ് ഇതിന് അർത്ഥം. വർഷങ്ങൾ കഴിയുമ്പോൾ ഈ കലകൾ മുറിഞ്ഞ് തൂങ്ങുകയും വസ്തിപ്രദേശത്ത് ഒരിടത്തേക്കും നീങ്ങാനാകാതെ കുടുങ്ങുകയും ചെയ്യും. ഇങ്ങനെ കുടുങ്ങിയ കലകൾ വസ്തിപ്രദേശത്ത് അസ്വസ്ഥത സൃഷ്ടിക്കുകയും തഴമ്പ് ഉണ്ടാകുകയും ചെയ്യുന്നു. വസ്തിപ്രദേശത്തെ അവയവങ്ങളെ ഒരുമിച്ചു നിർത്തുന്ന കലകളാണ് ഇവ.


സർവസാധാരണമായി കാണപ്പെടുന്ന ശക്തി ക്ഷയിപ്പിക്കൽ രോഗമാണ് എൻഡോമെട്രിയോസിസ്. ഈ രോഗമുണ്ടോ എന്ന് കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. അതിനാൽ പലരിലും ഈ രോഗം കണ്ടെത്തപ്പെടാതെ പോകുന്നുണ്ട്. അതിനാൽ വിശദമായ പരിശോധന ഈ രോഗം കണ്ടെത്തുന്നതിന് ആവശ്യമാണ്. സ്ത്രീകളിൽ വേദനക്കും വന്ധ്യതക്കും രണ്ടിനും കാരണമാകും. രോഗസാധ്യത 35-50 ശതമാനം വരെയാണ്. വന്ധ്യതയുള്ള 25 മുതൽ 50 ശതമാനം വരെയുള്ള സ്ത്രീകളിൽ എൻഡോമെട്രിയോസിസ് കാണപ്പെടുന്നു. എൻഡോമെട്രിയോസിസുള്ള 30 മുതൽ 50 ശതമാനം വരെയുള്ള സ്ത്രീകൾക്ക് വന്ധ്യത വരാം. തീരദേശ കർണാടകയിലും കേരളത്തിലും എൻഡോമെട്രിയോസിസ് രോഗം വർധിക്കുന്നു. രോഗലക്ഷണങ്ങളെ കുറിച്ചു പൊതുജനങ്ങൾക്കുള്ള അറിവും രോഗത്തെ കുറിച്ച് നേരത്തെ തന്നെ സംശയം തോന്നുന്നതും മികച്ച പരിശോധനാ രീതികളും ആണ് ഈ പ്രവണതക്ക് കാരണം. കൗമാരക്കാരികൾ മുതൽ ആർത്തവം നിലച്ചവർ വരെ എല്ലാ പ്രായത്തിലുമുള്ളവരെയും ഈ രോഗം ബാധിക്കാം. എങ്കിലും   പ്രത്യുൽപാദന വയസ്സ് പരിധിയിലുള്ളവരിലാണ് പ്രധാനമായും കാണപ്പെടുന്നത്.  


 

എൻഡോമെട്രിയോസിസ് ഉണ്ടാകാൻ കാരണം?
ഈ രോഗം ഉണ്ടാകുന്നതിന് കൃത്യമായ കാരണം ആർക്കും അറിയില്ല. എങ്കിലും സാധ്യതയുള്ള കാരണങ്ങൾ ഇവയാണ്: 
*    പിൻവലിയുന്ന ആർത്തവം- ആർത്തവ ചക്രത്തിനിടെ ചില കലകൾ ഫിലോപിയൻ നാളികളിലൂടെ മറ്റു വസ്തിപ്രദേശത്തേക്ക് വീഴും. 
*    ജനിതക കാരണങ്ങൾ- കുടുംബത്തിൽ എൻഡോമെട്രിയോസിസ് കാണപ്പെടുന്നു. വിവിധ ജീനുകളും പാരിസ്ഥിതിക ഘടകങ്ങളും പങ്കുവഹിക്കുന്നു. സഹോദരിമാർക്ക് ഈ രോഗം വരാനുള്ള സാധ്യത അഞ്ച് ശതമാനമാണ്. 
*    പുറത്ത് എൻഡോമെട്രിയൽ കലകൾ വളരുന്നതിനെ തടയുന്നതിൽ പരാജയപ്പെടുന്ന രോഗപ്രതിരോധ ശേഷി കുറവ്. 
*    ഈസ്‌ട്രോജൻ ഹോർമോൺ എൻഡോമെട്രിയോസിസിനെ പ്രോത്സാഹിപ്പിക്കുന്നു .

എൻഡോമെട്രിയോസിസ് ഉണ്ടാകാനുള്ള സാധ്യതകൾ:
*    ഒരിക്കലും പ്രസവിച്ചിട്ടില്ലാത്തവർ 
*    വളരെ ചെറുപ്രായത്തിലേ ആർത്തവം ആരംഭിക്കുകയും വളരെ പ്രായമേറിയ അവസ്ഥയിലും ആർത്തവം തുടരുകയും ചെയ്യുക. ആർത്തവ ചക്രത്തിന്റെ ചെറിയ കാലയളവ് (27 ദിവസത്തിൽ കുറവ്).
*    ഏഴ് ദിവസത്തിൽ അധികം നീളുന്ന കഠിനമായ ആർത്തവ ചക്രം
*    കുറഞ്ഞ ബി.എംഐ 

എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങൾ :
*    ആർത്തവത്തിനിടെയിൽ വേദനാജനകമായ കൊളുത്തിവലിക്കൽ
*    ലൈംഗിക ബന്ധത്തിനിടയിൽ വേദന 
*    അണ്ഡോൽസർജ്ജനത്തിനിടയിൽ വേദന  
*    വന്ധ്യത  
*    വസ്തി പ്രദേശത്ത് കഠിനമായ വേദന  
*    ഇടക്കിടെ മൂത്രമൊഴിക്കാൻ പോകുക, മൂത്രത്തിൽ രക്തം കാണുക പ്രത്യേകിച്ച് ആർത്തവ ചക്രത്തോടനുബന്ധിച്ച്  
*    മലവിസർജനത്തിനിടയിൽ രക്തം പോകുകയും വേദനയും അനുഭവപ്പെടുക, മലബന്ധമോ വയറിളക്കമോ അനുഭവപ്പെടുക, പ്രത്യേകിച്ച് ആർത്തവ ചക്രത്തോടനുബന്ധിച്ച് 
*    നടുവിന്റെ കീഴ്ഭാഗത്തോ കാലിനോ വേദന, പ്രത്യേകിച്ച് ആർത്തവ ചക്രത്തേടനുബന്ധിച്ച്.
*    ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ രോഗിയുടെ പൊതുവിലെ ശാരീരിക, മാനസിക, സാമൂഹിക അവസ്ഥയെ ബാധിക്കും.

എങ്ങനെയാണ് എൻഡോമെട്രിയോസിസ് വന്ധ്യതക്ക് കാരണമാകുന്നത്? 
 
അനവധി രീതികളിൽ എൻഡോമെട്രിയോസിസ് പ്രത്യുൽപാദന ശേഷിയെ ബാധിക്കുന്നു. രോഗം മൂർഛിക്കുമ്പോൾ ഫിലോപിയൻ നാളികളുടെ ഘടനക്ക് മാറ്റം വരുന്നു. അണ്ഡാശയത്തിനും ഗർഭാശയത്തിനും മേൽ ചേരുകയും ഇതുമൂലം വസ്തിയിലൂടെ അണ്ഡവും ബീജവും കടന്നുപോകുന്നത് തടസ്സപ്പെടുകയും ചെയ്യുന്നു. സമാനമായി, വസ്തിപ്രദേശത്തെ പരിതഃസ്ഥിതിയിൽ മാറ്റം വരുന്നു. എൻഡോമെട്രിയോസിസുമായി ബന്ധപ്പെട്ട വീക്കത്തിന് കാരണമാകുന്നു. വീക്കം മൂലമുള്ള വസ്തുക്കളും കോശങ്ങളും അണ്ഡത്തിന്റെയും ബീജത്തിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നു. ബീജ സംയോജനം, ഭ്രൂണത്തിന്റെ വളർച്ച എന്നിവയെയും ബാധിക്കുന്നു. എൻഡോമെട്രിയോസിസ് സ്ത്രീകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെ ഗുണനിലവാരത്തെയും എണ്ണത്തെയും ബാധിക്കുന്നതായി തെളിവുണ്ട്. 

എൻഡോമെട്രിയോസിസുമായി ബന്ധപ്പെട്ട ഗർഭ സങ്കീർണതകൾ
ഗർഭാശയത്തിന് പുറത്തോ നാളികളിലോ ഭ്രൂണം വളരുന്ന അവസ്ഥക്ക് മൂന്ന് മടങ്ങ് വർധനയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഗർഭം അലസൽ രണ്ടിരട്ടി വർധിച്ചു. ഗർഭകാലം പൂർത്തിയാകും മുമ്പ് പ്രസവിക്കുക, പ്ലാസന്റ വസ്തിപ്രദേശത്ത് തടസ്സം സൃഷ്ടിക്കുക, പ്രസവ ശേഷം രക്തസ്രാവം ഉണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.  

എൻഡോമെട്രിയോസിസ് തിരിച്ചറിയുന്നത്:

എൻഡോമെട്രിയോസിസ് തിരിച്ചറിയുന്നതിന് ലളിതമായ പരിശോധനകൾ ഇല്ല. ലാപ്രോസ്‌കോപ്പിയിലൂടെ മാത്രമേ വിശ്വസനീയമായ രീതിയിൽ ഈ രോഗത്തെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. കലകൾ ശേഖരിച്ച് ബയോപ്‌സിക്ക് വിധേയമാക്കണം.

ഗൈനക്കോളജിസ്റ്റുകൾ ചെയ്യുന്ന മറ്റു പരിശോധനകളും ഉണ്ട്. അൾട്രാസൗണ്ട്, എം.ആർ.ഐ സ്‌കാൻ, ഗൈനക്കോളജി പരിശോധനകൾ എന്നിവ ഇതിൽ പെടുന്നു. എന്നാൽ ഈ പരിശോധനകൾ ഈ രോഗത്തിന്റെ സാധ്യതയെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും സ്ഥിരീകരണം നൽകില്ല.  

എൻഡോമെട്രിയോസിസിനുള്ള ചികിത്സ:
വസ്തിപ്രദേശത്തെ വേദനയും വന്ധ്യതയും പ്രത്യേകതയായിട്ടുള്ള ഒരു ഗുരുതരമായ രോഗമായി എൻഡോമെട്രിയോസിസിനെ പരിഗണിക്കാം. ചികിത്സ വർധിപ്പിക്കുകയും ആവർത്തിക്കുന്ന ശസ്ത്രക്രിയാ രീതികൾ ഒഴിവാക്കുകയും ചെയ്യുന്ന ദീർഘകാലത്തെ വ്യക്തിഗത പദ്ധതി ആവശ്യമാണ്. 

രോഗിയിലെ ലക്ഷണങ്ങൾ, പ്രായം, പ്രത്യുൽപാദന താൽപര്യങ്ങൾ എന്നിവ കണക്കിലെടുത്തു വേണം ഒരു സ്ത്രീയുടെ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ. ഇക്കാര്യങ്ങൾ ഡോക്ടറുമായി അവർ സംസാരിക്കണം. ഇരുവരും ചേർന്ന് ദീർഘകാലത്തേക്കുള്ള സമഗ്രമായ ചികിത്സാരീതി തെരഞ്ഞെടുക്കണം. പല സ്ത്രീകൾക്കും ഒന്നിലധികം ചികിത്സാരീതികളുടെ സങ്കലനമാകും ഇത്. 

വേദനയാണ് പ്രധാന ആശങ്ക എങ്കിൽ നമുക്ക് വേദനാ സംഹാരികൾ, ഹോർമോൺ ഗുളികകൾ തുടങ്ങിയവ രോഗിക്ക് നൽകാം. തുടർച്ചയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതിലൂടെയും വേദന കുറയ്ക്കാനും രോഗത്തിന്റെ പുരോഗതിയെ പിടിച്ചു നിർത്താനും സാധിക്കും. ഹോർമോൺ കുത്തിവെപ്പ്, പ്രോജസ്‌ട്രോണും ആൻഡ്രോജനും ലക്ഷണങ്ങൾ കുറയ്ക്കുന്നതിനായുള്ള മറ്റു ബദലുകൾ ആണ്. ഇത് രോഗത്തിന്റെ ഗുരുതരമായ അവസ്ഥയിലും ഉപയോഗിക്കാം. അവസാന വഴിയെന്ന നിലയിൽ എൻഡോമെട്രിയോസിസ് ഇംപ്ലാന്റുകളെയും അണ്ഡാശത്തിലെയോ ഗർഭാശത്തിലെയോ മുഴകളെയും  ശസ്ത്രക്രിയയിലൂടെ മാറ്റാവുന്നതാണ്.

വന്ധ്യതയുടെ കാര്യത്തിൽ യുവതികളിലും രോഗം നേരത്തെ കണ്ടെത്തിയവരിലും ലാപ്രോസ്‌കോപി ചെയ്യാവുന്നതാണ്. വസ്തിപ്രദേശത്തിലെ അവയവങ്ങളെ പൂർവ സ്ഥിതിയിൽ ആക്കാവുന്നതാണ്. കൂടുതൽ അണ്ഡം ഉൽപാദിപ്പിക്കുന്നതിന് മരുന്ന് കഴിക്കുകയും ഐ.യു.ഐ (ഇൻട്രാ യൂട്ടെറിൻ ഇൻസെമിനേഷൻ) ചെയ്യാവുന്നതുമാണ്. ഇത് ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. അവ പ്രാവർത്തികമായില്ലെങ്കിൽ വന്ധ്യതാ ചികിത്സയോ ഇൻവിട്രോ ഫെർട്ടിലൈസേഷനോ (ഐ.വി.എഫ്) പരിഗണിക്കാവുന്നതാണ്. 

എൻഡോമെട്രിയോസിസ് തടയാൻ കഴിയുമോ?
എൻഡോമെട്രിയോസിസ് വരുന്നത് തടയാൻ യാതൊരു മാർഗങ്ങളുമില്ല. എന്നാൽ വരുന്നതിന്റെ സാധ്യതകൾ കുറയ്ക്കാൻ സാധിക്കും.
1. സൂചനകൾ ലഭിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ കഴിച്ച് ഈസ്‌ട്രോജൻ അളവ് കുറയ്ക്കുക.  
2. പതിവായി വ്യായാമം ചെയ്യുക.  
3. അവശ്യം വേണ്ട ജീവകങ്ങൾ, ധാതുക്കൾ, ഫൈറ്റോന്യൂട്രിയന്റുകൾ എന്നിവ ധാരാളമായി അടങ്ങിയ ആരോഗ്യകരമായ സമ്പുഷ്ട ഭക്ഷണം കഴിക്കുക. ഒമേഗ3 കൊഴുപ്പ് അടങ്ങിയ മീൻ, വാൽനട്ട്, ചന, ധാരാളം പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.  
4 മദ്യപാനം ഒഴിവാക്കുക, കഫീൻ, വാതകം നിറച്ച പാനീയങ്ങൾ, ചുവന്ന മാംസം, ട്രാൻസ് കൊഴുപ്പ്  തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. സംസ്‌കരിച്ച ഭക്ഷണം കുറയ്ക്കുക. പശയില്ലാത്ത ഭക്ഷണവും ഫോഡ്മാപ്പ് ഡയറ്റും ശീലിക്കുക. 
5. പോളിക്ലോറിനേറ്റഡ്, ഡയോക്‌സിൻ എന്നിവയുമായുള്ള സമ്പർക്കം കുറയ്ക്കുക. 
നേരത്തെ രോഗം കണ്ടെത്തുക എന്നതാണ് തടയാനുള്ള ഏക മാർഗം. മഴ പെയ്യുന്നതിന് മുമ്പ് നോഹ തന്റെ പെട്ടകം പണിതത് ഓർക്കുക.  

 സാമൂഹിക ആഘാതം  

എൻഡോമെട്രിക് രോഗമുള്ള സ്ത്രീകളിൽ ശരീരത്തിന്റെ ഘടനാ മാറ്റവും ലൈംഗികാസക്തിയുടെ കുറവും വേദനയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ എൻഡോമെട്രിക് രോഗം ഭ്രഷ്ട്, മിത്തുകൾ, വൈകി രോഗം തിരിച്ചറിയൽ, അറിവില്ലായ്മ തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇത് സ്ത്രീകളെയും പെൺകുട്ടികളെയും അവരുടെ ജീവിതത്തിന്റെ നല്ല കാലത്തെ മുഴുവൻ ബാധിക്കും. അവരുടെ സാമൂഹിക, ശാരീരിക, മാനസിക നിലയെ ഈ രോഗം ബാധിക്കും. വിദ്യാഭ്യാസത്തെയും ജോലിയെയും ബന്ധങ്ങളെയും സാമൂഹിക പ്രവർത്തനങ്ങ#െളയും ചിലരിൽ വന്ധ്യതക്കും കാരണമാകും.  

ഉപസംഹാരം 
യഥാർത്ഥവും വളരെ സങ്കീർണ ജനിതകവും ബഹുവിധവുമായ ഒരു രോഗമാണ് എൻഡോമെട്രിയോസിസ്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കൂടെ കൊണ്ടുവരുന്ന വേദനയും വന്ധ്യതയും മൂലം എൻഡോമെട്രിയോസിസ് സ്ത്രീകൾക്ക് നൽകുന്ന വൈകാരികമായ വൈഷമ്യങ്ങൾ കൂടിയാണ്. ബഹുതലമായ സമീപനത്തോടൊപ്പം മാനസികമായ പിന്തുണയും ഈ രോഗമുള്ള സ്ത്രീകൾക്ക് ആവശ്യമാണ്. 

(മാംഗ്ലൂർ കെ.എം.സി ഹോസ്പിറ്റൽലിൽ കൺസൾട്ടന്റ് ഒ.ബി.ജിയാണ് ലേഖിക)

Latest News