Sorry, you need to enable JavaScript to visit this website.

ഭൂമിയിലെ ദൗത്യം തീര്‍ന്നു; പെണ്‍കുട്ടിയെ പീഡിപ്പിച്ച സന്ന്യാസിയുടെ ആത്മഹത്യാ കുറിപ്പ്

മുംബൈ- മഹാരാഷ്ട്രയില്‍ 19 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷക്കു വിധിച്ച 70 വയസ്സായ ജൈന സന്ന്യാസി ജീവനൊടുക്കി. മുംബൈ ഘാട്‌കോപര്‍ ഈസ്റ്റ് പ്രദേശത്ത് ജൈന ക്ഷേത്രത്തിലാണ് സന്ന്യാസി ആത്മഹത്യ ചെയ്തത്.
ഭൂമിയിലെ ദൗത്യം പൂര്‍ത്തിയായെന്നും വലിയ കാര്യങ്ങള്‍ക്കായി മടങ്ങണമെന്നും സ്വപ്‌നത്തില്‍ തന്റെ ഗുരു ആവശ്യപ്പെട്ടുവെന്ന് എഴുതി വെച്ചാണ് മന്‍ഹര്‍ മുനി ദേശായി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
ഈ മാസം ആദ്യമാണ് ബലാത്സംഗ കേസില്‍  രണ്ടു വര്‍ഷത്തെ തടവിന് ഇയാളെ കോടതി ശിക്ഷിച്ചത്. കോവിഡ് കാരണം വിധി നടപ്പിലാക്കുന്നത് നീണ്ടു പോകുകയായിരുന്നു.
ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് ക്ഷേത്ര ജീവനക്കാരില്‍ ഒരാളാണ് കണ്ടതെന്ന് പന്ത് നഗര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുശീല്‍ കാംബ്ലെ പറഞ്ഞു. ഘാട്‌കോപറിലെ രാജാവാഡി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
2012 മാര്‍ച്ചില്‍ പെണ്‍കുട്ടിയ പീഡിപ്പിച്ച കേസിലാണ് സന്ന്യാസിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.

 

Latest News