ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ച 10 പേര്‍ അറസ്റ്റില്‍

ദോഹ- ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച പത്തുപേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്തവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.

സയീദ് മുഹമ്മദ് ഹമദ് അല്‍ ഗഫ്രാനി അല്‍ മര്‍രി, സാലേം റാഷിദ് ഹമദ് സെയ്ദ് അല്‍ അട്രാക്ക്, ജോണ്‍ ഫിലിപ്പ് പാഡില വിര്‍ച്യുസോ, മുഹമ്മദ് ഹാരൂണ്‍ മായന്‍, ക്വെയ്‌സ് അഹമ്മദ് അബ്ദുല്‍നൂര്‍, ഒമര്‍ അലി ഒമര്‍, സല്‍മാന്‍ ഫാരിസ് മൊഹെല്‍ഡിന്‍, ആതീഫ് യൂസഫ് അല്‍ ഡെറിരി, അബ്ദുല്‍ മലിക് സൂഫാന്‍, രത്ന പിത്ത എന്നിവരാണ് അറസ്റ്റിലായത്.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 563 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 34 പേര്‍, കോര്‍ണിഷിലും പാര്‍ക്കുകളിലും കൂട്ടം കൂടിയതിന് 209 പേര്‍, മൊബൈലില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 13 പേര്‍ എന്നിങ്ങനെയാണ് ഇന്നലെ പോലീസ് പിടികൂടിയ മറ്റു ലംഘനങ്ങള്‍

പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ് .

രാജ്യത്തിന്റേയയും ജനങ്ങളുടേയും സുരക്ഷയുമായയി ബന്ധപ്പെട്ടതിനാല്‍ കോവിഡ് പ്രോട്ടോക്കോല്‍ ലംഘനങ്ങളെ വളരെ ആഭ്യന്തര മന്ത്രാലയം വളരെ ഗുരുതരമായാണ് കാണുന്നത്.

Latest News