മനാമ- സൗദിയിലേക്ക് വരാൻ ബഹ്‌റൈനിലൂടെ എത്താനുള്ള പ്രവാസികളുടെ വഴിയും അടയുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്ന് റസിഡന്റ് വിസ ഉള്ളവരെ മാത്രമേ ഇനി മുതൽ ബഹ്‌റൈനിൽ പ്രവേശിപ്പിക്കൂ. ഇവർ ബഹ്‌റൈനിൽ പത്തു ദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കുകയും വേണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. ഷോപ്പിംഗ് മാൾ, മാർക്കറ്റ്, റസ്റ്റോറന്റ്, സലൂൺ, സിനിമാ തിയറ്റർ എന്നിവടങ്ങളിൽ പ്രവേശനം കോവിഡ് രണ്ടാം വാക്‌സിൻ സ്വീകരിച്ച് പതിനാല് ദിവസം പൂർത്തിയായവർക്ക് മാത്രമായിരിക്കും. കോവിഡ് മുക്തി നേടിയവർക്കും ഇവിടങ്ങളിൽ പ്രവേശനം നൽകും. വെള്ളിയാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ജൂൺ മൂന്നു വരെ നിയമം പ്രാബല്യത്തിലുണ്ടാകും.
![]() |
ഹിന്ദുത്വ വിമര്‍ശനമാണ് പിണറായിയുടെ രാഷ്ട്രീയ ഫോര്‍മലയെന്ന് ആര്‍.എസ്.എസ് വാരിക, മുസ്ലിംകള്‍ വിശ്വസിച്ചു |