തിരുവനന്തപുരം-രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ 15 പേർ സഗൗരവത്തിലും ആറുപേർ ദൈവനാമത്തിലും സത്യവാചകം ചൊല്ലി.
മുഖ്യമന്ത്രിയുൾപ്പടെയുള്ള സി.പി.എം മന്ത്രിമാരും സി.പി.ഐ മന്ത്രിമാരും 'സഗൗരവ'മാണ് സത്യവാചകം ഏറ്റുചൊല്ലിയത്. ഘടകകക്ഷികളിൽ എൻ.സി.പിയുടെ എ.കെ ശശീന്ദ്രൻ ഒഴികെ എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവരും സി.പി.എം. മന്ത്രിമാരായ വി. അബ്ദു റഹ്മാൻ, വീണാ ജോർജ് എന്നിവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. അല്ലാഹുവിന്റെ നാമത്തിലായിരുന്നു അഹമ്മദ് ദേവര്‍കോവില്‍ സത്യപ്രതിജ്ഞ ചെയ്തത്.






