ഖത്തര്‍ റെഡ് ക്രെസന്റിനൊപ്പം ഈദാഘോഷത്തില്‍ പങ്ക് ചേര്‍ന്ന് മലയാളി സന്നദ്ധ പ്രവര്‍ത്തകരും

ദോഹ- ഖത്തര്‍ റെഡ് ക്രെസന്റിനൊപ്പം ഈദാഘോഷത്തില്‍ പങ്ക് ചേര്‍ന്ന് മലയാളി സന്നദ്ധ പ്രവര്‍ത്തകരും. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘങ്ങളിലൊന്നായി സേവനത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിക്കുന്ന ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റി പ്രവര്‍ത്തകരോടൊപ്പം ഈദാഘോഷിക്കാനായത് മഹാഭാഗ്യമായാണ് കാണുന്നതെന്ന് ഖത്തര്‍ ഇന്‍കാസ് നേതാവും സന്നദ്ധ പ്രവര്‍ത്തകനുമായ ഇര്‍ഫാന്‍ പകര പറഞ്ഞു.

മലയാളി സന്നദ്ധ പ്രവര്‍ത്തകരായ അല്‍ അമീന്‍, ഫായിസ് എളയോടത്ത്, അനസ് താഴെ പറമ്പന്‍ എന്നിവരും ഇര്‍ഫാനോടൊപ്പം ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ ഈദാഘോഷത്തിന്റെ ഭാഗമായി.
മുദസ്സിര്‍ അല്‍ ഖിദ്‌ലാവി എന്ന ഖത്തരീ ടീം ലീഡറും സിറിയക്കാരനായ സൂപ്പര്‍വൈസര്‍ സല്‍മാന്‍ ഓസി, തുനീഷ്യക്കാരരനായ ലുത്ഫി മന്‍സൂര്‍ എന്നിവര്‍ സംബന്ധിച്ചു.

ലോകത്ത് സമാധാനവും ശാന്തിയും പലരാനും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും നല്ല ദിനങ്ങളെ വരവേല്‍ക്കാനും സാധിക്കട്ടെയെന്നതായിരുന്നു എല്ലാവരുടേയും പ്രാര്‍ഥന

Tags

Latest News