Sorry, you need to enable JavaScript to visit this website.
Monday , August   15, 2022
Monday , August   15, 2022

നയന്‍താരയും വിഘ്‌നേശും വാക്‌സിന്‍ സ്വീകരിച്ചു

ചെന്നൈ-തെന്നിന്ത്യന്‍ താരം നയന്‍താര കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. സംവിധായകനും നയന്‍താരയുടെ സുഹൃത്തുമായ വിഘ്‌നേശ് ശിവനൊപ്പമാണ് താരം വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയത്. ചെന്നൈയിലെ കുമരന്‍ ആശുപത്രിയില്‍ നിന്നാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ വിഘ്‌നേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'ദയവായി എല്ലാവരും വാക്‌സിന്‍ എടുക്കമെന്നും ജാഗ്രതയോടെ കോവിഡിനെതിരെ പോരാടണ'മെന്നുമുള്ള കുറിപ്പോടെയാണ് വിഘ്‌നേശ് ശിവന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയന്‍താരയുടെ പുതിയ പ്രോജക്ട്. ഇതിന് പുറമേ വിഘ്‌നേശ് ശിവന്‍ ഒരുക്കുന്ന കാത്തു വാക്കുല രണ്ട് കാതലിലും നയന്‍സ് വേഷമിടുന്നുണ്ട്.
 

Latest News