ചിലര്‍ സൈസ് ചോദിച്ച് ഇന്‍ബോക്‌സില്‍ വരും,  മറ്റ് ചിലര്‍ സ്വകാര്യഭാഗങ്ങള്‍ അയക്കും- നിത്യ മേനോന്‍

അങ്കമാലി- തന്റെ ചിത്രങ്ങള്‍ക്ക് പലപ്പോഴും മോശം കമന്റുകള്‍ ലഭിക്കാറുണ്ടെന്ന് നടി നിത്യ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പലരും ശരീരത്തിന്റെ അളവെടുക്കലാണ് ആദ്യം ചെയ്യുന്നതെന്ന് താരം പറഞ്ഞു.ചിലര്‍ സൈസ് ചോദിച്ച് ഇന്‍ബോക്‌സില്‍ വരും, മറ്റ് ചിലര്‍ സ്വകാര്യ ഭാഗങ്ങള്‍ അയക്കും. പക്ഷെ ഇതൊന്നും കാര്യമാക്കാറില്ല. ശരീരത്തെക്കാള്‍ അഭിനയത്തിനു പ്രാധാന്യം നല്‍കുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാകുന്നത്. അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ തടിയെ കുറിച്ചും പൊക്കത്തെ കുറിച്ചും ചിന്തിക്കാറില്ലെന്ന് നിത്യ പറഞ്ഞു.തനിക്കെതിരേ ബോഡി ഷെയ്മിംഗ് നടത്തുന്നവരെ താന്‍ ശ്രദ്ധിക്കാറില്ലെന്ന് താരം പറയുന്നു.
 

Latest News