Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തീരുമാനമായി, പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

തിരുവനന്തപുരം- നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ കൈകാര്യം ചെയ്യും. പുതുമുഖമല്ലാത്ത ഏക സിപിഎം മന്ത്രിയായ കെ രാധാകൃഷ്ണന് ദേവസ്വം, പിന്നാക്ക ക്ഷേമം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകൾ നല്‍കി. ആദ്യതവണ എംഎല്‍എ ആയ യുവനേതാവ് പി.എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ നല്‍കിയത് സര്‍പ്രൈസായി. സിപിഎം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ഇത്തവണ ഘടക കക്ഷിക്കു വിട്ടുനല്‍കി. ജെഡിഎസ് നേതാവും മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി പുതിയ വൈദ്യുതി മന്ത്രിയാകും. 

മറ്റു മന്ത്രിമാരും വകുപ്പുകളും:
ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി- പിണറായി വിജയൻ
ധനകാര്യം, നിയമം - കെ എന്‍ ബാലഗോപാല്‍
വ്യവസായം- പി. രാജീവ്
പൊതുവിദ്യാഭ്യാസം, തൊഴിൽ- വി ശിവന്‍കുട്ടി
ഉന്നത വിദ്യാഭ്യാസം- പ്രൊഫ. ആര്‍ ബിന്ദു
തദ്ദേശ സ്വയംഭരണം, എക്‌സൈസ്- എം. വി ഗോവിന്ദന്‍
ആരോഗ്യം- വീണ ജോര്‍ജ്
സഹകരണം, രജിസ്‌ട്രേഷന്‍- വി.എന്‍ വാസവന്‍
ഫിഷറീസ്, സാംസ്‌കാരികം- സജി ചെറിയാന്‍
റെവന്യൂ- കെ രാജൻ
കൃഷി- പി പ്രസാദ്
ഭക്ഷ്യ, പൊതുവിതരണം- ജി ആർ അനിൽ
മൃഗക്ഷേമം, ക്ഷീര വികസനം- ചിഞ്ചു റാണി
കായികം, യുവജനക്ഷേമം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്‌, പ്രവാസി കാര്യം- വി അബ്ദുര്‍റഹ്‌മാന്‍
തുറമുഖം, പുരാവസ്തു- അഹമ്മദ് ദേവര്‍കോവില്‍
ഗതാഗതം- ആന്റണി രാജു
ജലവിഭവം- റോഷി അഗസ്റ്റിന്‍
വനം- എ.കെ ശശീന്ദ്രന്‍

ഘടക കക്ഷി മന്ത്രിയായ ശശീന്ദ്രന് ഗതാഗതത്തിനു പകരം ജലവിഭവ വകുപ്പ് നല്‍കുന്നത് സ്വീകാര്യമല്ലെന്ന് എന്‍സിപി അറിയിച്ചിട്ടുണ്ട്.

Latest News