ഇസ്രായിലിനെ കുറിച്ച് ചോദ്യം; ബൈഡന്‍ രക്ഷപ്പെടുന്ന വിഡിയോ വൈറലായി

മിഷിഗണ്‍- ഇസ്രായിലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വാഹനത്തിന്റെ സ്പീഡ് കൂട്ടി.
മിഷിഗണില്‍ ഇലക്ട്രിക് ട്രക്കിന്റെ ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ കുറിച്ചും ഇസ്രായിലിനെ കുറിച്ചും ചോദിക്കാനൊരുങ്ങിയത്. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ ഇസ്രായിലിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കണമെന്നാണ് മാധ്യമ പ്രവര്‍ത്തക ആവശ്യപ്പെട്ടത്. എന്നാല്‍ ചോദ്യം അനുവദിക്കാതെ അദ്ദേഹം വേഗത്തില്‍ ട്രക്ക് ഓടിച്ചു പോകുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
നേരത്തെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍നിന്ന് ഇറങ്ങിയപ്പോള്‍ ടാര്‍മാക്കില്‍വെച്ച് ഫലസ്തീനിയന്‍-അമേരിക്കന്‍ ജനപതിനിധി റഷീദ താലിബിനെ അദ്ദേഹം മുഖാമുഖം കണ്ടിരുന്നു. ഫലസ്തീനില്‍ ഇസ്രായില്‍ അതിക്രമം തുടരുന്നതിനിടെ രൂക്ഷ വിമര്‍ശവുമായി അവര്‍ രംഗത്തുണ്ട്.
അമേരിക്ക ഇസ്രായിലിന് നിരുപാധിക പിന്തുണ നല്‍കുന്നതിനെയാണ് യു.എസ്. കോണ്‍ഗ്രസിലെ ഏക ഫല്‌സതീനിയന്‍-അമേരിക്കന്‍ അംഗമായ റഷീദ ചോദ്യം ചെയ്യുന്നത്. ഈ പിന്തുണയാണ് ഫലസ്തീനികളുടെ ജീവിതം ഇല്ലാതാക്കാന്‍ ഇസ്രയിലിനെ സഹായിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. ഇസ്രായിലിന് അമേരിക്ക നല്‍കുന്ന സഹായത്തിന്  മനുഷ്യാവകാശങ്ങള്‍ മാനിക്കണമെന്ന ഉപാധി വെക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

 

Latest News