റിയാദ് - സൗദിയിൽ നാലു കോവിഡ് വാക്‌സിനുകൾക്കു മാത്രമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അസ്ട്രാസെനിക്ക, ഫൈസർ-ബയോൻടെക്, ജോൺസൺ ആന്റ് ജോൺസൺ, മോഡേണ വാക്‌സിനുകൾക്കു മാത്രമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണങ്ങൾക്കു മറുപടിയായാണ് ആരോഗ്യ മന്ത്രാലയം രാജ്യത്ത് നാലു വാക്‌സിനുകൾക്കു മാത്രമാണ് അംഗീകാരമുള്ളതെന്ന് വ്യക്തമാക്കിയത്. മറ്റു വാക്‌സിനുകൾക്ക് അംഗീകാരം നൽകുന്ന പക്ഷം അക്കാര്യം ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.






