കുടുംബം മുഴുവന്‍ നഷ്ടമായി; പിഞ്ചുമകനെ ചേര്‍ത്ത് പിടിച്ച് ഒരു പിതാവ്

ഗാസ സിറ്റി- ലോകത്ത് ഇനി എനിക്കാരുമില്ല.. അഞ്ച് മാസം മാത്രം പ്രായമായ മകന്‍ ഉമറിനെ ചേര്‍ത്തു പിടിച്ചുകൊണ്ട് പിതാവ് മുഹമ്മദ് അല്‍ ഹദീദി പറയുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ മുഴുവന്‍ കരഞ്ഞു പോകുന്നു.
ഇസ്രായില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഭാര്യയേയും മറ്റു നാലു മക്കളേയും നഷ്ടപ്പെട്ടയാളാണ് 37 കാരനായ ഹദീദി.
ശനിയാഴ്ച നടന്ന ആക്രമണത്തില്‍ മരിച്ച ഉമ്മയുടെ കൈകളില്‍നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഉമറിനെ വീണ്ടെടുത്തത്. ഒരു കാലിന് മുന്നിടത്ത് പൊട്ടലുകളുണ്ട്.
ഹദീദിയുടെ മക്കളായ സുഹൈബ്-13, യഹ് യ-11, അബ്ദുറഹ്്മാന്‍-എട്ട്, ഉസാമ-ആറ് എന്നിവരും ഭര്യ 36 കാരി മഹ അബു ഹത്താബും ഇസ്രായിലിന്റെ കിരാത ആക്രണത്തില്‍ ഈ ലോകത്തുനിന്ന് യാത്രയായി.
അവര്‍ അല്ലാഹുവിലേക്ക് മടങ്ങി. നമുക്കും ഇവിടെ അധിക കാലമില്ല. അവരെ നിങ്ങളും ഞാനും വേഗത്തില്‍തന്നെ കണ്ടുമുട്ടും- കരച്ചിടലക്കി ഹദീദി പറഞ്ഞു. ആശുപത്രിയില്‍ കട്ടിലിന്റെ ഒരു ഭാഗത്തിരിന്നുകൊണ്ട് മുറിവേറ്റ കുഞ്ഞിന്റെ കവിളില്‍ ശ്രദ്ധയോടെ ഉമ്മ നല്‍കുകയാണ് ഹദീദി.

 

Latest News