Sorry, you need to enable JavaScript to visit this website.

ടെലിവിഷന്‍ ഷോ ചിത്രീകരണത്തിനിടെ  നിക്ക് ജൊനാസിന് പരിക്കേറ്റു 

ലോസ് ഏഞ്ചല്‍സ്-ഗായകന്‍  നിക്ക് ജൊനാസിന് ടെലിവിഷന്‍ ഷോ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ഉടന്‍ തന്നെ  ആംബുലന്‍സില്‍  ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഏതാനും മണിക്കൂറുകള്‍ക്കകം ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ശനിയാഴ്ച രാത്രിയാണ് നിക്കിന് പരിക്കേറ്റത്. എന്നാല്‍ എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നത് വ്യക്തമല്ല. നിക്കിന്റെ  റിയാലിറ്റി ഷോയായ 'ദി വോയ്‌സിന്റെ' ചിത്രീകരണം ഉടന്‍ പുനരാരംഭിക്കും. നിക്ക് ഇപ്പോള്‍ ലോസ് ഏഞ്ചല്‍സിലാണ്. അടുത്തിടെ സ്‌പേസ്മാന്‍ എന്ന ആല്‍ബം നിക്ക് പുറത്തിറക്കിയിരുന്നു. ബോളിവുഡ്  താരം പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവാണ്  നിക്ക് ജൊനാസ്. പ്രിയങ്ക ചോപ്ര ലണ്ടനില്‍ തന്റെ അടുത്ത ഒടിടി പ്രോജക്ടുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ്. ഏറെ നാളുകളായി ലണ്ടനില്‍ സ്ഥിരതാമസക്കാരിയായ പ്രിയങ്ക അടുത്തിടെയാണ് ഹോളിവുഡ് ചിത്രം ടെക്സ്റ്റ് ഫോര്‍ യുവിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Latest News