Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെ, വിശ്വസിക്കാനാവില്ലെന്ന് വിദഗ്ധര്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം തിങ്കളാഴ്ച വീണ്ടും കുറഞ്ഞുവെങ്കിലും ഇത് വിശ്വസിക്കാവുന്ന കണക്കെല്ലെന്ന് വിദഗ്ധര്‍. പുതിയ രോഗബാധ കുറഞ്ഞെങ്കിലും മരണസംഖ്യ തിങ്കളാഴ്ചയും നാലായിരത്തിനു മുകളില്‍തന്നെയാണ്.
ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് പരിശോധനക്ക് സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കണക്ക് വിശ്വസനീയമല്ലെന്ന് വിദഗ്ധര്‍ പറയുന്നത്. ഗ്രാമങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അവര്‍ പറയുന്നു.
മാസങ്ങള്‍ക്കിടെ ഇന്ത്യയിലാണ് കോവിഡ് ഏറ്റവും രൂക്ഷമായതും പ്രതിദിന കേസുകള്‍ നാല് ലക്ഷത്തിനു മുകളിലെത്തിയതും. രോഗവ്യാപനം രൂക്ഷമായതിനു പിന്നില്‍ ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദമായിരുന്നു. മാരകമായ പുതിയ വകഭേദം ബി.1.617 ഇന്ത്യയില്‍ മാത്രമല്ല, വിദേശങ്ങളിലും ആശങ്ക സൃഷ്ടിച്ചിരിക്കയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ഇത് രോഗബാധ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയ ശേഷമല്ലെന്നും വിദഗ്ധര്‍ പറയുന്നു.


ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം കുട്ടികളില്‍ പിടിമുറുക്കുന്നു, മുന്നറിയിപ്പുമായി സിംഗപ്പൂര്‍


രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലെത്തിയിട്ടില്ലെന്നും വര്‍ധിച്ചു കൊണ്ടിരിക്കയാണെന്നും ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. 20 ശതമാനം മാത്രം ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ കാണിക്കുന്ന ഉയര്‍ന്ന പോസിറ്റീവിറ്റി നിരക്ക്  കൂടുതല്‍ മോശം അവസ്ഥ വരാനിരിക്കുന്നുവെന്നാണ് കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ധാരാളം സംസ്ഥാനങ്ങില്‍ ഇപ്പോഴും പരിശോധനക്കുള്ള സംവിധാനങ്ങള്‍ പര്യാപത്മല്ല. ഉയര്‍ന്ന പോസിറ്റീവിറ്റി നിരക്ക് തന്നെ കാണിക്കുന്നത് വേണ്ടത്ര പരിശോധനകള്‍ നടക്കുന്നില്ലെന്നതാണ്. എത്രമാത്രം ടെസ്റ്റ് നടക്കുന്നുവെന്നതും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കണക്കിലെടുക്കേണ്ടതുണ്ടെന്ന് സൗമ്യസ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കഴിഞ്ഞയാഴ്ച മുതലാണ് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുതുടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 ആണ് രോഗബാധയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. ഏപ്രില്‍ 21നു ശേഷം ആദ്യമായാണ് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തില്‍ താഴെ എത്തിയത്. 4016 ആണ് മരണസംഖ്യ. മൊത്തം മരണം 2,74,390 ആയി ഉയര്‍ന്നു.

 

Latest News