നാളെ സൗദിയില്‍ നിന്ന് 385 അന്താരാഷ്ട്ര സെക്ടറുകളിലേക്ക് വിമാന സര്‍വീസ്

റിയാദ്- സൗദി അറേബ്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിക്കുന്നതോടെ നാളെ മാത്രം 385 സെക്ടറുകളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ഇബ്രാഹീം അല്‍റുഅസാ അറിയിച്ചു. രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളില്‍ നിന്നും വിമാനങ്ങള്‍ പറന്നുയരും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 225, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നിന്ന് 75, ദമാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍ നിന്ന് 66 എന്നിങ്ങനെയാണ് സര്‍വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. അദ്ദേഹം പറഞ്ഞു.

Latest News