യുഎഇ വിമാനങ്ങള്‍ ഇസ്രായിലിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി

അബുദബി- ഇസ്രായിലിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ഏക ഗള്‍ഫ് രാജ്യമായ യുഎഇ ഇസ്രായിലിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കണക്കിലെടുത്താണ് നടപടി. യുഎഇയില്‍ നിന്നും ഇത്തിഹാദ് എയര്‍വേയ്‌സ്, ബജറ്റ് വിമാന കമ്പനികളായ ഫ്‌ളൈ ദുബായ്, വിസ് എയര്‍ അബുദബി എന്നീ കമ്പനികളാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചത്. യാത്രാ വിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും സര്‍വീസ് നടത്തില്ല.
 

Latest News