എന്നെയും അറസ്റ്റ് ചെയ്യൂ; മോഡി സര്‍ക്കാരിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതില്‍ മോഡി സര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയതിന് നിരവധി പേരെ അറസ്റ്റ് ചെയ്ത നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

മോഡിജീ എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശികള്‍ക്ക് നല്‍കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. എന്നെയും അറസ്റ്റ് ചെയ്യൂ എന്നും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും ഉണ്ടായ പരാജയം ചൂണ്ടിക്കാട്ടി ദേശീയ തലസ്ഥാനത്ത് നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മോഡിജീ എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശികള്‍ക്ക് നല്‍കുന്നതെന്നായിരുന്നു ഇതില്‍ ചില പോസ്റ്ററുകളില്‍. തുടര്‍ന്ന് വ്യാപകമായി കേസെടുത്ത ദല്‍ഹി പോലീസ് 17 പേരെ അറസ്റ്റ്  ചെയ്തു. സംഭവത്തില്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും ദല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു.


വെറും 249 രൂപയല്ലേയുള്ളൂ; ദയനീയ അഭ്യര്‍ഥനയുമായി സല്‍മാന്‍ ഖാന്‍

 

Latest News