വെറും 249 രൂപയല്ലേയുള്ളൂ; ദയനീയ അഭ്യര്‍ഥനയുമായി സല്‍മാന്‍ ഖാന്‍

മുംബൈ- വെബ് സൈറ്റുകളില്‍ അനധികൃതമായി രാധേ സിനിമ ലഭ്യമായതോടെ ദയനീയ അഭ്യര്‍ഥനയുമായി സല്‍മാന്‍ ഖാന്‍.
സിനിമ കാണാന്‍ 249 രൂപയല്ലേ ചെലവുള്ളൂ അതു കൊണ്ട് സൈബര്‍ കുറ്റത്തില്‍ പങ്കാളികളാകരുതെന്ന് അദ്ദേഹം ആരാധകരോട് അഭ്യര്‍ഥിച്ചു.
കഴിഞ്ഞ 13-നാണ് രാധേ റിലീസായത്. അധികം വൈകാതെ തന്നെ ടോറന്റ് സൈറ്റുകളില്‍ സിനിമയുടെ കോപ്പികള്‍ ലഭിച്ചു തുടങ്ങി.
അനധികൃതമായ സിനിമ സംപ്രേഷണം ചെയ്യുന്ന വെബ് സൈറ്റുകള്‍ക്കെതിരെ സൈബര്‍ പോലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന മുന്നറിയിപ്പും നടന്‍ നല്‍കി.
പൈറസിക്ക് കൂട്ടുനില്‍ക്കുന്ന എല്ലാവര്‍ക്കുമെതിരെയും നടപടിയുണ്ടാകുമെന്നും അതു കൊണ്ട് കുഴപ്പത്തില്‍ ചെന്നു ചാടരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 

സല്‍മാന്‍ രാജാവിന്റെ പേരില്‍ സമ്മാന വാഗ്ദാനം; വസ്തുത അറിയാതെ ആയിരങ്ങള്‍ പിറകെ

 

Latest News