ന്യൂദല്‍ഹി-ഇന്ത്യയിലെ കോവിഡ്-19 വാക്സിനേഷന് സ്ഥതി അറേഞ്ച്ഡ് മാര്യേജ് പോലെയാണെന്ന് ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണ്‍ മേധാവി കിരണ്‍ മജൂംദാര്‍.
ആദ്യം നിങ്ങള്‍ തയാറായിരുന്നില്ല, പിന്നെ നിങ്ങള്‍ക്ക് ആരേയും ഇഷ്ടമാകുന്നില്ല, പിന്നെ നിങ്ങള്‍ക്ക് ആരേയും കിട്ടാതായി-അവര്‍ ട്വീറ്റ് ചെയ്തു.
കിട്ടിയവര്‍ സന്തോഷിക്കുന്നില്ല, മറ്റേതായിരിക്കും നല്ലതെന്നാണ് അവര്‍ ചിന്തിക്കുന്നത്. കിട്ടാത്തവരാകട്ടെ എന്തു സ്വീകരിക്കാന്‍ തയാറായിരിക്കയാണ്- ബയോകോണ്‍ മേധാവി വിശദീകരിച്ചു.
രാജ്യത്ത് കോവിഡ് വാക്സിന് ആവശ്യത്തിന് ലഭ്യമല്ലാത്തതില്‍ നേരത്തെ അവര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓരോ മാസവും 70 ദശലക്ഷം കോവിഡ് വാക്സിന് എവിടെയാണ് നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കണം. അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യത്തില്‍ സുതാര്യത വേണം. സമയക്രമം മുന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ പൊതുജനങ്ങള്‍ക്ക് ക്ഷമയോടെ കാത്തിരിക്കുകയെങ്കിലും ചെയ്യാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.