ഗുരുഗ്രാം- ഫേസ്ബുക്കില്‍ പരിചയപ്പെട്ട സുഹൃത്തിന്റെ മാതാപിതാക്കളെ കണാനെത്തിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മേയ് മൂന്നിനായിരുന്നു സംഭവം. ദിവസങ്ങള്‍ക്കുശേഷമാണ് യുവതി പോലീസിനെ സമീപിച്ചത്. മാതാപിതാക്കളെ കാണാനാണ് സുഹൃത്ത് യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാതെ യുവാവ് സമീപത്തെ രാംഗഢ് വനത്തിലേക്കാണ് കൊണ്ടുപോയത്. രാത്രി മുതല്‍ പുലര്‍ച്ചെ വരെ സുഹൃത്തും കൂട്ടുകാരും യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞെട്ടല്‍ വിട്ടുമാറി ഒമ്പത് ദിവസങ്ങള്‍ക്കുശേഷമാണ് സംഭവം മറ്റുള്ളവരെ അറിയിക്കാന്‍ യുവതിക്ക് സാധിച്ചത്.
ദല്‍ഹിയില്‍ വീട്ടുവേല ചെയ്യുന്ന യുവതി ജനുവരിയിലാണ് ഫേസ് ബുക്കില്‍ സാഗര്‍ എന്നയാളെ പരിചയപ്പെട്ടതും ഫോണ്‍ നമ്പറുകള്‍ കൈമാറിയതും. വിവാഹം ചെയ്യാന്‍ സമ്മതിച്ച 23 കാരന്‍ മാതാപിതാക്കളെ കാണുന്നതിന് ഹോദല്‍ എന്ന സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.