മക്ക - അസീസിയ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ രണ്ടു യെമനികൾക്കിടയിലുണ്ടായ വാക്കേറ്റം മൂർഛിച്ച് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വാക്കേറ്റത്തിനും സംഘർഷത്തിനുമിടെ പ്രതി എതിരാളിയെ കുത്തിക്കൊല്ലുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യെമനി ആശുപത്രിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. പ്രതിയെ പിന്നീട് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾക്ക് പ്രതിക്കെതിരായ കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.






