ജക്കാർത്ത- ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് സംഭവിച്ചത്. അതേസമയം, സുനാമി സൂചനകളില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 2004 ഡിസംബർ 26ന് ഇവിടെ സംഭവിച്ച റിക്ടർ സ്കെയിലിൽ 9.1 രേഖപ്പെടുത്തിയ ഭൂകമ്പമാണ് സുനാമിക്ക് കാരണമായത്.