ഇസ്രായിലില്‍ അറബികളെ ആക്രമിക്കുന്നു, ഗാസ അതിര്‍ത്തിയില്‍ സൈനിക സന്നാഹം

ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് അക്രം അല്‍ അത്താറിന്റെ മൃതദേഹം ഖബറടക്കാന്‍ കൊണ്ടു പോകുന്നു.

ഗാസ/ജറൂസലം- ഗാസ അതിര്‍ത്തിയില്‍ ഇസ്രായില്‍ സൈനിക സാന്നിധ്യം ശക്തമാക്കി. ഇസ്രായിലിന്‍റെ സൈനിക അതിക്രമത്തിനിടെ, ഹമാസ്  റോക്കറ്റ് ആക്രമണം തുടര്‍ന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്ത്രാരാഷ്ട്ര സമ്മര്‍ദം തുടരുന്നതിനിടെ ഇസ്രായിലില്‍ ജൂതന്മാരും അറബികളും തമ്മിലുള്ള ഏറ്റുമുട്ടലുകളിലുമെത്തിയിരിക്കയാണ്.  


ജൂത ഇസ്രായിലികളും രാജ്യത്തെ അറബ് ന്യൂനപക്ഷവും തമ്മില്‍ തെരുവുകളില്‍ ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.  
അക്രമങ്ങള്‍ നിയന്ത്രണാതീതമാകുമെന്ന ആശങ്ക വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, സമാധാന ദൗത്യവുമായി അമേരിക്ക പ്രത്യേക ദൂതനായി ഹാദി അംറിനെ  അയച്ചിരിക്കയാണ്.  എന്നാല്‍ സംഘര്‍ഷഅവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ പുരോഗതി കൈവരിച്ചിട്ടില്ല.


 ഗാസ സിറ്റിയിലെ ആറ് നിലകളുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഇസ്രായില്‍ ആക്രമണം നടത്തി. കെട്ടിടം ഹമാസിന്റെതാണെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു.
തിങ്കളാഴ്ച അക്രമം വര്‍ധിച്ചതിനുശേഷം ഗാസയില്‍ ഇതിനകം  83 പേര്‍ കൊല്ലപ്പെട്ടു. കോവിഡ് കാരണംതന്നെ കടുത്ത സമ്മര്‍ദ്ദത്തിലായ ആശുപത്രികള്‍ കൂടുതല്‍  പ്രതിസന്ധിയിലാക്കിയിരിക്കയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

 

Latest News