കോട്ടയം- ഇസ്രായിലില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചില്ലെന്ന് ആക്ഷേപിച്ച് വിദ്വേഷ പ്രതികരണവുമായി പി.സി. ജോര്‍ജ്. ഫലസ്തീന്‍ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തിലാണ് കേരളത്തിന്റെ ഒരു മാലാഖക്കുട്ടിയെ നഷ്ടപ്പെട്ടതെന്നും കപടനായ പിണറായി വിജയന്‍ അനുശോചിക്കാതിരുന്നത് നാലു വോട്ടിനുവേണ്ടിയുള്ള പ്രീണനത്തിന്റെ ഭാഗമാണെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
![]() |
ഇസ്രായിലില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് ഭർത്താവുമായി സംസാരിക്കുമ്പോള്‍; നാട്ടില്‍ വന്നത് നാല് വർഷം മുമ്പ് |
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിവസം .
കേരളത്തെ സംബന്ധിച്ചു നിങ്ങള്‍ ചെയ്ത സേവനം നിങ്ങളുടെ കര്‍മ്മ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല .
കേരളത്തിന്റെ വികസനത്തിന നിങ്ങള്‍ ഓരോരുത്തരും വഹിച്ച പങ്കു വിസ്മരിക്കുവാനാവില്ല , പ്രത്യേകിച്ച് മധ്യ കേരളത്തിലെ താരതമ്യേന ഉയര്‍ന്ന ജീവിത സാഹചര്യത്തിന് വരെ നിങ്ങള്‍ ഓരോരുത്തരുമാണ് ആണ് കാരണക്കാര്‍ .
മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മള്‍ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ് .
ഇസ്രായേലില്‍ , പലസ്ഥീന്‍ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഹോം നഴ്‌സായിരുന്ന നമ്മുടെ കേരളത്തിന്റെ ഒരു മാലാഖകുട്ടിയെ നഷ്ടപ്പെട്ടു .
ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ്
പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു .
ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല . ഒരു മലയാളി പെണ്‍കുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കന്‍ മുഖ്യമന്ത്രി .
നിങ്ങള്‍ ഒരു കപടനാണ് മിസ്റ്റര്‍ പിണറായി വിജയന്‍ . നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത് .
നിങ്ങള്‍ ആരെയാണ് ഭയക്കുന്നത് ?
പലസ്തീനിലെ ഹമാസിനെയോ ?
അതോ കേരളത്തിലെ ഹമാസിനെയോ ?
കുട്ടി സഖാക്കള്‍ക്ക് നിങ്ങള്‍ ഇരട്ട ചങ്കന്‍ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം .
എ.കെ.ജി സെന്ററില്‍ നിന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചു മാത്രം ഓരിയിടുന്ന സാംസ്‌കാരിക നായകരും ഉറക്കത്തിലാണ് .
കേരളം ഇങ്ങനെ എങ്കിലും മുന്നോട്ടു പോവുന്നത് നമ്മുടെ കുട്ടികള്‍ അന്യദേശത്തു പോയി തൊഴിലെടുത്തു അയക്കുന്ന പണത്തിന്റെ ബലത്തിലാണ് .
അതിന്റെ നന്ദി എങ്കിലും ഒന്ന് കാണിക്കു സഖാവേ.....