കോവിഡിനെ തോല്‍പ്പിക്കാന്‍ ചാണകവും ഗോമൂത്രവും  പൂശുന്നവര്‍ക്കെതിരെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

അഹമ്മദാബാദ്-  കോവിഡിനെതിരെ ചാണകവും ഗോമൂത്രവും വാരി പൂശുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ചാണകവും ഗോമുത്രവും കോവിഡിനെതിരെ പ്രതിരോധ ശേഷി നല്‍കുമെന്ന് ഒരിടത്തും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ചാണകം ദേഹത്ത് വാരിപൂശുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഗുജറാത്തില്‍ ചില വിശ്വാസികള്‍ കോവിഡിനെതിരായ പ്രതിരോധം നേടാന്‍ ആഴ്ചയിലൊരിക്കല്‍ തൊഴുത്തില്‍ പോയി ശരീരം മുഴുവന്‍ ചാണകവും ഗോമൂത്രവും വാരിതേക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോവിഡ് വരാതിരിക്കാനും വന്നാല്‍ വേഗം രോഗമുക്തരാകാനുമാണ് ഇവരുടെ ഈ ചാണക ചികിത്സ.


സുപ്രധാന കേസുകള്‍ പിടികൂടി, ഒടുവില്‍ കൊലക്കേസ് പ്രതിയായി പോലീസില്‍നിന്ന് പുറത്ത്


അതേസമയം, വിശ്വാസത്തിന്റെ പേരില്‍, ഗുജറാത്തില്‍ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും കോവിഡ് ചികിത്സയ്ക്ക് ചാണകത്തെ ആശ്രയിക്കാറുണ്ടെന്ന് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ അസോസിയേറ്റ് മാനേജര്‍ കൂടിയ ഗൗതം മണിലാല്‍ ബോറിസ പറഞ്ഞു. താനും കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ചാണകം ഉപയോഗിച്ചുവെന്നും കോവിഡില്‍ നിന്ന് രക്ഷപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ചാണകവും ഗോമൂത്രവും ചേര്‍ന്നുള്ള മിശ്രിതം ദേഹത്ത് പുരട്ടി ഉണങ്ങാന്‍ കാത്തിരിക്കും. പിന്നീട് ഇത് പാലോ മോരോ ഉപയോഗിച്ച് കഴുകി കളയും. തൊഴുത്തില്‍ പോയി പശുക്കളെ കെട്ടിപിടിക്കുകയും ആദരിക്കുകയും ചെയ്യും. ഇവര്‍ ഉന്മേഷത്തിനായി യോഗയും ചെയ്യും.


ഇസ്രായിലില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് ഭർത്താവുമായി സംസാരിക്കുമ്പോള്‍; നാട്ടില്‍ വന്നത് നാല് വർഷം മുമ്പ്


എന്നാല്‍ ഇത്തരം ചികിത്സകള്‍ക്ക് ഒരു ശാസ്ത്രീയ തെളിവുമില്ലെന്ന് ഇതെല്ലാം വിശ്വാസത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നതാണെന്നും ഐ.എം.എ ദേശീയാധ്യക്ഷന്‍ ഡോ.ജെ.എ ജയലാല്‍ പറഞ്ഞു. ഇത്തരം ചികിത്സയിലൂടെ മൃഗങ്ങളില്‍ നിന്ന് പല അസുഖങ്ങളും മനുഷ്യരിലേക്ക് പടരുമെന്നും അദ്ദേഹം പറയുന്നു.മാത്രമല്ല, ഇത്തരം ആചാരങ്ങള്‍ക്കായി ആളുകള്‍ ഗോശാലകളിലേക്ക് തിക്കി തിരക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. തിരക്കുമൂലം ഗോശാലയിലേക്കുള്ള ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് അഹമ്മദാബാദിലെ ഒരു ഗോശാലയുടെ ചുമതലക്കാരനായ മധുചന്ദ്രന്‍ ദാസ് പറഞ്ഞു.

Latest News