ഇസ്രയേലിൽ മലയാളി യുവതി കൊല്ലപ്പെട്ടു, ഹമാസ് ആക്രമണത്തിലെന്ന് റിപ്പോർട്ട്

ജറൂസലേം- ഇസ്രയേലിനും ഫലസ്തീനും ഇടയിൽ നടക്കുന്ന സംഘർഷത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്തുവരികയായിരുന്നു. ഹമാസ് തൊടുത്തുവിട്ട മിസൈൽ പതിച്ചാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. സുരക്ഷാ മുറിയിലേക്ക് ഓടിമാറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നാണ് വിവരം.
 

Latest News