ഇന്ത്യക്കാര്‍ക്ക് ശ്രീലങ്ക വഴി വരാനാകില്ല, യു.എ.ഇ വിലക്കില്‍ നാല് രാജ്യങ്ങള്‍ കൂടി

ദുബായ്- കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി നാല് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കൂടി യു.എ.ഇയില്‍ പ്രവേശന വിലക്ക്. ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് മെയ് 12 ബുധനാഴ്ച മുതല്‍ വിലക്ക് ബാധകം. ഈ രാജ്യങ്ങളിലേക്ക് യു.എ.ഇ വഴി പോകുന്ന ട്രാന്‍സിറ്റ് വിമാനങ്ങളെ വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.എ.ഇ പൗരന്മര്‍, നാല് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍, ബിസിനസ് യാത്രക്കാര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍ എന്നിവരേയും പുതിയ ചട്ടങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇങ്ങനെ വരുന്നവര്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം. എയര്‍പോര്‍ട്ടില്‍ എത്തിയ ഉടന്‍ കോവിഡ് ടെസ്റ്റ് നടത്തണം. തുടര്‍ന്ന് നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
പുതുതായി വിലക്ക് ഏര്‍പ്പെടുത്തിയ നാല് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യു.എ.ഇയിലേക്ക് വരണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചതായുള്ള തെളിവ് ഹാജരാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

Latest News