ബ്രിട്ടനിലെ പിടികിട്ടാപ്പുള്ളി ദുബായില്‍ അറസ്റ്റില്‍

ദുബായ്- ബ്രിട്ടന്‍ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി ദുബായില്‍ പിടിയില്‍. യു.കെയിലെ നാഷനല്‍ ക്രൈം ഏജന്‍സി എട്ടു വര്‍ഷമായി തിരയുകയായിരുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തലവന്‍ മിഖായേല്‍ പോള്‍ മൂഗനെ(35)യാണു ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറത്തിറക്കിയ ശേഷമായിരുന്നു അറസ്റ്റ്.
ലിവര്‍പൂള്‍ സ്വദേശിയായ മിഖായേല്‍ പോള്‍ മൂഗനെ ഓപറേഷന്‍ കാപ്ചുറ ക്യാംപെയിനിന്റെ ഭാഗമായി യു.കെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് യു.എ.ഇയിലെത്തിയിട്ടുണ്ടെന്നു തിരിച്ചറിഞ്ഞ ദുബായ് പോലീസ് ആസൂത്രിതമായി പിടികൂടുകയായിരുന്നു.
റോട്ടര്‍ഡാമിലെ ഒരു കഫെയില്‍ ലഹരിമരുന്ന് കടത്തുകാരുമായി കരാറിലേര്‍പ്പെടുന്നതിനിടെ പോലീസിനെ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആഴ്ച തോറും വന്‍തോതില്‍ ലഹരി മരുന്ന് യുകെയിലെത്തിക്കുക എന്നതായിരുന്നു കരാര്‍. ഇതിന് ശേഷം ഇയാളെ ആരും കണ്ടിട്ടില്ല.
മൂഗനെ അറസ്റ്റ് ചെയ്തതില്‍ എന്‍സിഎ ദുബായ് പോലീസിന് നന്ദി പറഞ്ഞു.

 

Latest News