തൃശൂര്‍ - തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഒരു വ്യക്തി പോലും ലോക്ഡൗണ്‍ ദിവസങ്ങളില്‍ ഭക്ഷണം കിട്ടാതെ വരരുത് എന്ന ലക്ഷ്യത്തോടെ ഹംഗര്‍ ഹണ്ട് നടപ്പാക്കി.
തൃശൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ഫാദര്‍ ഡേവീസ് ചിറമ്മല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് ഹംഗര്‍ ഹണ്ട് നടത്തുന്നത്.
തൃശൂര്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് കോര്‍പ്പറേഷന്റേയും, മോട്ടോര്‍ വാഹന വകുപ്പിന്റേയും, ജയില്‍ വകുപ്പിന്റെയും, ആക്ട്‌സിന്റെയും സഹായത്തോടെ ഭക്ഷണകിറ്റുകള്‍ വീടുകളില്‍ എത്തിക്കുന്നതാണ് പദ്ധതി.
തൃശൂര്‍ കോര്‍പ്പറേഷനില്‍ തെരുവില്‍ കഴിയുന്ന എല്ലാവര്‍ക്കും ഹംഗര്‍ ഹണ്ടിന്റെ ഭാഗമായി 3 നേരവും ഭക്ഷണം എത്തിക്കും.
തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ അഗതിമന്ദിരങ്ങളിലുള്ളവര്‍ക്കും ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ ഭക്ഷണത്തിന് വേണ്ട പലചരക്ക് പച്ചക്കറികള്‍ അടങ്ങുന്ന കിറ്റ് അതാത് അഗതിമന്ദിരങ്ങളില്‍ എത്തിച്ചുകൊടുക്കുന്നുണ്ട്.
കോര്‍പ്പറേഷന്‍ പരിധിയിലുള്ള കുടുംബങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഫോണ്‍ മുഖേന ആവശ്യം അറിയിക്കുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വീട്ടുപടിക്കല്‍ ഭക്ഷണസാധനങ്ങള്‍ എത്തിക്കുക തുടങ്ങിയ സേവനങ്ങളാണ് ഈ പദ്ധതി വഴി ഉദ്ദേശിക്കുന്നത്.
ഭക്ഷണത്തിനായി വിളിക്കേണ്ട നമ്പറുകള്‍ താഴെചേര്‍ക്കുന്നു
സി.വി.ജോസ് - 9447883378
ലൈജു സെബാസ്റ്റ്യന്‍ - 9847731900
ബാബു ചിറ്റിലപ്പിള്ളി - 9744002152
പ്രൊഫ. എലിസബത്ത് മാത്യു - 8848735384
ഡോ.വി.വി.റോസ് - 9447959388